< Back
Kerala
എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ നീക്കി
Kerala

എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ നീക്കി

Web Desk
|
13 Jan 2022 6:56 AM IST

സംസ്ഥാന കമ്മറ്റി പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി

എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരെ മുസ്‌ലിം ലീഗ് നടപടി. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ നീക്കി. സംസ്ഥാന കമ്മറ്റി പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ആബിദ് ആറങ്ങാടിക്ക് പകരം ചുമതല.നിലവിലെ സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ് ആബിദ് ആറങ്ങാടി

ഹരിത വിഭാഗവും എം.എസ്.എഫ് തമ്മിലുടലെടുത്ത വിവാദത്തിന് ശേഷം നിലവിൽ വന്ന പുതിയ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ ഏകോപനമില്ല എന്ന പരാതി ലീഗ് നേതൃത്വത്തിന് മുന്നിൽ എത്തിയിരുന്നു. രണ്ടുപേരും രണ്ടുവഴിക്കാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം.എഫ്.എസിനകത്ത് വിഭാഗീയതയുണ്ട് എന്നും ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഈ പരാതി അന്വേഷിക്കാൻ എം.കെ മുനീറിന്റെ നേതൃത്വത്തിൽ ഒരു സമിതിയെയും നിയമിച്ചിരുന്നു. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Related Tags :
Similar Posts