< Back
Kerala
ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ അർഹമായ പ്രാതിനിധ്യം ഇല്ല; നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് ലത്തീൻ കത്തോലിക്ക സഭ
Kerala

'ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ അർഹമായ പ്രാതിനിധ്യം ഇല്ല'; നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് ലത്തീൻ കത്തോലിക്ക സഭ

Web Desk
|
13 July 2025 6:23 PM IST

'പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകും'

കൊച്ചി: ലത്തീൻ കത്തോലിക്ക സഭ നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് പ്രമേയം. ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ അർഹമായ പ്രാതിനിധ്യം ഇല്ലെന്നും അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പ്രമേയത്തിൽ പറഞ്ഞു.

പ്രാദേശിക തലത്തിൽ രാഷ്ട്രീയകാര്യ സമിതികൾ രൂപപ്പെടുത്തും. ഗവർണറും വിസിയും മന്ത്രിയും വിദ്യാർഥി സംഘടനകളും തെരുവ് നാടകം കളിക്കുന്നുവെന്നും പ്രമേയത്തിൽ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ അതിൻ്റെ പ്രവർത്തനം ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുമെന്ന് സഭ വ്യക്തമാക്കി.

സർവകലാശാല വിദ്യാഭ്യാസം അപകടകരമായ രീതിയിലാണുള്ളത്. കുട്ടികളുടെ ഭാവി തകരുന്നതിൽ ആശങ്കയുണ്ട്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. നല്ല വിദ്യാഭ്യാസം സൃഷ്ടിക്കാൻ സഭ തയ്യാറാണ്. വേണ്ട സഹകരണം ഉണ്ടാകും. സർക്കാരിൻ്റെ മദ്യനയത്തോട് ഒരിക്കലും യോജിക്കാനാകില്ല. തിരുവനന്തപുരം മുതലപ്പൊഴി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാ‌രിന് ഇതുവരെ ആയിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് അഴകൊഴമ്പൻ സമീപനമാണുള്ളത്. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പൊതുജനങ്ങളിലേക്ക് പ്രസിദ്ധീകരിക്കാത്ത ദുരൂഹമാണെന്നും ലത്തീൻ കത്തോലിക്ക സഭ പ്രമേയത്തിൽ അറിയിച്ചു.

Similar Posts