< Back
Kerala
വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കരുത്; ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ലത്തീൻ സഭ

ജോസഫ് ജൂഡ്- പിണറായി വിജയന്‍-വി അബ്ദുറഹിമാന്‍ 

Kerala

'വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കരുത്'; ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ലത്തീൻ സഭ

Web Desk
|
2 Feb 2025 9:46 AM IST

സാമ്പത്തിക നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെങ്കിൽ സർക്കാർ ദുർചെലവുകൾ കുറയ്ക്കണം. ചോദിക്കുന്ന ചോദ്യത്തിനല്ല മന്ത്രി വി അബ്ദുറഹ്മാന്റെ മറുപടിയെന്നും സഭാ വക്താവ് ജോസഫ് ജൂഡ് മീഡിയവണിനോട്

എറണകുളം: ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച നടപടിയിൽ സർക്കാരിനെതിരെ ലത്തീൻ സഭ.

സർക്കാരിന്റെ നടപടി വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് സഭാ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. സാമ്പത്തിക നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെങ്കില്‍ സർക്കാർ ദുർചെലവുകൾ കുറയ്ക്കണം. ചോദിക്കുന്ന ചോദ്യത്തിനല്ല മന്ത്രി വി അബ്ദുറഹ്മാൻ്റെ മറുപടിയെന്നും ജോസഫ് ജൂഡ് മീഡിയവണിനോട് പറഞ്ഞു.

ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ച വാർത്ത മീഡിയവൺ ആണ് പുറത്തുവിട്ടത്.

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്‍റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി/ഐഐഎം സ്കോളർഷിപ്പ് , സിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്സ്‌മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൽകലാം സ്കോളർഷിപ്പ് എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലെ ഫണ്ടാണ് പകുതിയായി കുറച്ചത്.

Watch Video Report


Similar Posts