< Back
Kerala
student death,kerala,latest malayalam news,Law college student death,കേരളം,
Kerala

കോഴിക്കോട്ട് ലോ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

Web Desk
|
6 March 2025 12:34 PM IST

കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്

കോഴിക്കോട്: കോഴിക്കോട്ട് ലോ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

തൃശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് കഴിഞ്ഞ മാസം 24നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം വരെ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.ചേവായൂര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Similar Posts