< Back
Kerala

Kerala
കോഴിക്കോട് അടിവാരത്ത് എം.ഡി.എം.എയുമായി നിയമവിദ്യാർഥി പിടിയിൽ
|21 Jun 2023 8:05 PM IST
പെരുമ്പാവൂർ സ്വദേശി മുഹമ്മദ് നൗഫ് (19) ആണ് അറസ്റ്റിലായത്.
കോഴിക്കോട്: അടിവാരത്ത് എം.ഡി.എം.എയുമായി നിയമവിദ്യാർഥി പിടിയിൽ. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് നൗഫ് (19) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെയോടെയാണ് ഇയാൾ അടിവാരത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തുവെച്ച് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 6.67 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൈതപ്പൊയിൽ സ്വകാര്യ കോളജിലെ നിയമവിദ്യാർഥിയാണ് നൗഫ്.