< Back
Kerala

Kerala
കൊല്ലത്ത് കാട്ടുപന്നിയെ കൊന്ന് കാറിൽ കടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍
|15 May 2025 6:47 AM IST
ഭാരതിപുരം സ്വദേശിയും പുനലൂർ ബാറിലെ അഭിഭാഷകനുമായ അജിലാൽ ആണ് അറസ്റ്റിലായത്
കൊല്ലം: കൊല്ലത്ത് കാട്ടുപന്നിയെ കൊന്ന് കാറിൽ കടത്തിയ അഭിഭാഷകനെ അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തു. ഭാരതിപുരം സ്വദേശിയും പുനലൂർ ബാറിലെ അഭിഭാഷകനുമായ അജിലാൽ ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് അഞ്ചൽ കുളത്തുപ്പുഴ റോഡിൽ മറവൻചിറ ജംഗ്ഷന് സമീപം വെച്ചാണ് കാട്ടുപന്നിയെ കൊന്ന് കടത്തുന്നതിനിടെ അജിലാലിനെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്.
ഏഴംകുളം ഭാഗത്തെ വനമേഖലയിൽ നിന്നുമാണ് പന്നിപ്പടക്കം പൊട്ടിച്ച് കാട്ടുപന്നിയെ കൊന്ന് അജിലാൽ കടത്തിയതെന്ന് കണ്ടെത്തി. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടോ എന്ന കാര്യം വനപാലകർ അന്വേഷിച്ചു വരികയാണ്.