< Back
Kerala

Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
|7 March 2025 3:57 PM IST
അഡ്വക്കറ്റ് ഉവൈസ് ഖാനാണ് കെപിസിസിയുടെ ഇടപെടലിനെ തുടർന്ന് വക്കാലത്ത് ഒഴിഞ്ഞത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വക്കറ്റ് ഉവൈസ് ഖാനാണ് കെപിസിസിയുടെ ഇടപെടലിനെ തുടർന്ന് വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ കൂടുതലൊന്നും പറയാനില്ലന്നാണ് മറുപടി നൽകുന്നത്. കസ്റ്റഡിയിൽ ലഭിച്ചശേഷം വെഞ്ഞാറമൂട് സിഐ വീണ്ടും മൊഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിയുടെ നിസഹകരണം.
അതിനിടെ അഫാന്‍ പൊലീസ് കസ്റ്റഡിയിലരിക്കെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫാൻ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സംശയം. അഫാന്‍ സെല്ലില്‍ മറിഞ്ഞ് വീഴുകയായിരുന്നു.