< Back
Kerala

Kerala
ലോട്ടറി ക്ഷേമനിധി ബോര്‍ഡ് തട്ടിപ്പ്; തട്ടിയെടുത്തത് 14 കോടിയിലേറെ, എല്‍ഡി ക്ലര്‍ക്ക് അറസ്റ്റില്‍
|16 Jan 2026 4:00 PM IST
സംഗീത് കുമാർ എന്നയാളാണ് അറസ്റ്റിലായത്
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പതിനാല് കോടി തട്ടിയ എല്‍ഡി ക്ലര്‍ക്ക് അറസ്റ്റില്‍. സംഗീത് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വിജിലന്‍സാണ് ഇയാളെ പിടികൂടിയത്.
2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്ഷേമനിധി ബോര്‍ഡ് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ഇന്നലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിപ്പില്‍ സംഗീത് കൂമാറിന്റെ പങ്ക് തെളിഞ്ഞതോടെയാണ് ഇന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രതികളെ ഇനിയും അറസ്റ്റ് ചെയ്‌തേക്കാമെന്നും പൊലീസ് അറിയിച്ചു.