< Back
Kerala
കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എൽഡിഎഫ് പ്രവർത്തകർ
Kerala

കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എൽഡിഎഫ് പ്രവർത്തകർ

Web Desk
|
10 Dec 2025 4:40 PM IST

യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ കത്തിവീശി. എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.

ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി. കലാശക്കൊട്ടിനിടെ നേരിയതോതിലുള്ള തർക്കം നിന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ സലാം മുത്തേടത്തിനെതിരെയാണ് പരാതി. എന്തിനാണ് ഇയാൾ കലാശക്കൊട്ടിൽ കത്തിയുമായി എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Similar Posts