< Back
Kerala

Kerala
അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവുമായി എൽഡിഎഫ് സ്ഥാനാർഥി
|28 Nov 2025 11:06 PM IST
13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലിജോ ജോസഫാണ് അസഭ്യവർഷം നടത്തിയത്
ഇടുക്കി: വണ്ണപ്പുറത്ത് അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവുമായി എൽഡിഎഫ് സ്ഥാനാർഥി. 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലിജോ ജോസഫാണ് അസഭ്യവർഷം നടത്തിയത്.
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് 'നിങ്ങൾ വർഗീയവാദിയാണ്' എന്നാണ് ലിജോ മറുപടി നൽകിയത്. 'ഞാൻ സിപിഎമ്മുകാരനാണ്, പിഡിപിയല്ല, നിങ്ങൾ വർഗീയവാദിയാണ്'- ലിജോ പറഞ്ഞു.
എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോയെന്നും ലിജോ പറയുന്നു. അതേസമയം, സംഭവം വാർത്തയായതോടെ വിശദീകരണവുമായി ഇയാൾ രംഗത്തെത്തി. അങ്കണവാടി ഹെൽപ്പർ പ്രകോപിച്ചതാണ് അസഭ്യവർഷം നടത്താനുള്ള കാരണമെന്നാണ് ലിജോയുടെ വാദം.