< Back
Kerala

Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു
|9 May 2022 11:22 AM IST
എത്തിയത് പി.രാജീവിനും ജോസ് കെ.മാണിയ്ക്കും ഒപ്പം
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് നാമനിർദേശപത്രിക സമർപ്പിച്ചു. മന്ത്രി പി.രാജീവും ജോസ്.കെ.മാണിയുമടക്കം നിരവധി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോ.ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചത്.എറണാകുളം കലക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെ 11 മണിയോടെയാണ് പത്രിക സമർപ്പിച്ചത്.
അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസും ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.