Kerala
കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല
Kerala

കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

Web Desk
|
21 Nov 2025 6:41 PM IST

മലപ്പട്ടം പഞ്ചായത്തിലും ആന്തൂർ ന​ഗരസഭയിലും രണ്ട് വാർഡുകളിൽ വീതമാണ് എതിരില്ലാത്തത്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലുമാണ് എതിരില്ലാത്തത്.

മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തിൽ സി.കെ ശ്രേയക്കും നോർത്തിൽ ഐ.വി ഒതേനനുമാണ് എതിരില്ലാത്തത്.

ആന്തൂർ നഗരസഭയിലെ 19, രണ്ട് വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. 19-ാം വാർഡിൽ കെ.പ്രേമരാജനും രണ്ടാം വാർഡിൽ കെ.രജിതക്കും എതിരില്ല.

Similar Posts