< Back
Kerala
വള്ളിക്കുന്നിൽ എൽഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി?; യുവ കോൺഗ്രസ് നേതാവ് സ്ഥാനാർഥിയായേക്കും

PHOTO - ഷാനവാസ് പാദൂർ

Kerala

വള്ളിക്കുന്നിൽ എൽഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി?; യുവ കോൺഗ്രസ് നേതാവ് സ്ഥാനാർഥിയായേക്കും

Web Desk
|
21 March 2026 8:46 AM IST

കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും

കോഴിക്കോട്: വള്ളിക്കുന്നിൽ എൽഡിഎഫിന് സർപ്രൈസ് സ്ഥാനാർഥിയെന്ന് സൂചന. യുവ കോൺഗ്രസ് നേതാവ് സ്ഥാനാർഥിയായേക്കും.

അതേസമയം, വി.അബ്ദുറഹിമാൻ്റെ തിരൂരിലേക്കുള്ള മാറ്റത്തോടെ ലീഗിൽ നിന്നുള്ളയാളെ താനൂരിൽ മത്സരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. മങ്കടയിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റാനും സാധ്യത.

കാസർകോട് ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും. ഐഎഎൽ മത്സരിക്കുന്ന മണ്ഡലമാണിത്. മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളത്തെ സ്ഥാനാർഥിയാക്കാനും ശ്രമം നടന്നു.


Similar Posts