< Back
Kerala
LDF, decided ,  Kottayam Municipal Council, BINCY SEBAN, CONGRESS, BJP,
Kerala

കോട്ടയം നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് തീരുമാനം

Web Desk
|
7 Feb 2023 8:00 AM IST

ഒരു വർഷം മുൻപ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയിൽ വിജയിച്ചിരുന്നെങ്കിലും ഭരണം നേടിയെടുക്കാൻ എൽഡിഎഫിന് സാധിച്ചില്ല

കോട്ടയം: നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് തീരുമാനം. ചെയർപേഴ്സൺ ബിൻസി സെബാസിനെതിരെ ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും.ഭരണ കെടുകാര്യസ്ഥതയ്ക്ക് എതിരെയാണ് അവിശ്വാസ പ്രമേയം നോട്ടീസ് നൽകുക.

52 അംഗ കൗൺസിലിൽ 22 അംഗങ്ങൾ വീതം യുഡിഎഫിന് എൽഡിഎഫിനും ഉണ്ട്. നിലവിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് നഗരസഭ ഭരിക്കുന്നത്.ഒരു കൗൺസിലർ മരിച്ച സാഹചര്യത്തിൽ യുഡിഎഫിന് അവിശ്വാസം നിർണായകമാകും.

ഒരു വർഷം മുൻപ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയിൽ വിജയിച്ചിരുന്നെങ്കിലും ഭരണം നേടിയെടുക്കാൻ എൽഡിഎഫിന് സാധിച്ചില്ല.

Similar Posts