< Back
Kerala
കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് പരാജയം; വയനാട് സിപിഎമ്മിൽ അച്ചടക്ക നടപടി
Kerala

കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് പരാജയം; വയനാട് സിപിഎമ്മിൽ അച്ചടക്ക നടപടി

Web Desk
|
16 Sept 2021 8:21 AM IST

മുൻ എംഎല്‍എ സി കെ ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായി അന്വേഷണ കമ്മീഷൻ വിലയിരുത്തി

കൽപ്പറ്റയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരാജയത്തിൽ വയനാട് സിപിഎമ്മിൽ അച്ചടക്ക നടപടി. സംസ്ഥാന കമ്മറ്റി അംഗവും മുൻ എംഎല്‍എയുമായ സി കെ ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായി അന്വേഷണ കമ്മീഷൻ വിലയിരുത്തി.

കൽപ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ് കുമാറിന്‍റെ പരാജയം സംബന്ധിച്ച് അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കുടുംബശ്രീയുടെ ജില്ലാ കോഡിനേറ്ററും കൽപ്പറ്റ ഏരിയാ കമ്മറ്റി അംഗവുമായ പി സാജിതയെയും ലോക്കൽ സെക്രട്ടറി പി കെ അബുവിനെയും പാർട്ടി ചുമതലകളിൽ നിന്നൊഴിവാക്കി.

കൽപ്പറ്റ ഏരിയ സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റുമായ എം മധുവിനെ പാർട്ടി താക്കീത് ചെയ്തു . പാർട്ടി സ്വാധീന മേഖലകളായ പൊഴുതന, കോട്ടത്തറ, വൈത്തിരി പഞ്ചായത്തുകളിൽ വോട്ടുകളിൽ വൻ ഇടിവുണ്ടായതാണ് കമ്മീഷന്‍റെ കണ്ടെത്തൽ. നാളെ ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തില്‍ നടപടി പാർട്ടിയിൽ ചർച്ചയാകും.


Similar Posts