< Back
Kerala

Kerala
വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം രാജിവച്ചു; വയനാട് മൂപൈനാട് പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ
|5 Jan 2026 3:10 PM IST
രണ്ടര പതിറ്റാണ്ടിനു ശേഷം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നു
വയനാട്: വയനാട് മൂപൈനാട് ഗ്രാമപഞ്ചായത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ പി. റൈഹാനത്ത് രാജിവച്ചു.
സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിനു വേണ്ടിയാണ് രാജി. രണ്ടര പതിറ്റാണ്ടിനു ശേഷം എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.