< Back
Kerala
ധർമ്മടത്ത് വികസന സംവാദ സദസുമായി എൽഡിഎഫ്; മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും
Kerala

ധർമ്മടത്ത് വികസന സംവാദ സദസുമായി എൽഡിഎഫ്; മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും

Web Desk
|
14 Feb 2026 7:27 AM IST

ബുധനാഴ്ച മുതലാണ് വികസന സംവാദ സദസ് ആരംഭിക്കുന്നത്

കണ്ണൂർ: എൽഡിഎഫ് സംഘടിപ്പിക്കുന്ന മണ്ഡല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ധർമ്മടത്ത് വികസന സംവാദ സദസ് നടക്കും. എംഎൽഎ കൂടിയായ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് തീരുമാനിച്ചിട്ടുള്ളത്. ബുധനാഴ്ച മുതലാണ് വികസന സംവാദ സദസ് ആരംഭിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള ജാഥകൾ മണ്ഡലങ്ങൾ തോറും നടന്നു വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് ധർമ്മടത്ത് വികസന സംവാദ സദസ് സംഘടിപ്പിക്കുന്നത്. വികസന വഴിയിൽ ജനങ്ങൾക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം.

അടുത്ത ബുധനാഴ്ച തുടങ്ങി മൂന്നു ദിവസങ്ങളിൽ പരിപാടി നടക്കും. ധർമ്മടത്തെ 17 കേന്ദ്രങ്ങളിൽ രാവിലെ രണ്ടിടത്തും ഉച്ചകഴിഞ്ഞ് നാല് കേന്ദ്രങ്ങളിലുമായാണ് സംവാദ സദസ്.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത് ധർമ്മടത്ത് വികസന പ്രചരണ പരിപാടി നടന്നിരുന്നു. സംവാദ സദസിൻ്റെ ഭാഗമായി വിപുലമായ പ്രചാരണ പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്.

Similar Posts