< Back
Kerala
ldf-udf clash
Kerala

ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിനിടെ സംഘർഷം; യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Web Desk
|
25 Feb 2025 12:44 PM IST

നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു

മലപ്പുറം: മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനിടെ സംഘർഷം തുടരുന്നു. അവിശ്വാസ പ്രമേയ ചർച്ചക്കിടെ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പി.വി അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇരുകക്ഷികൾക്കും പത്ത് അംഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ പി.വി അൻവറിന്‍റെ പിന്തുണയോടെയാണ് യുഡിഎഫിന്‍റെ അവിശ്വാസ നീക്കം.



Similar Posts