< Back
Kerala
മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽ വരും; ബിനോയ് വിശ്വം
Kerala

മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽ വരും; ബിനോയ് വിശ്വം

Web Desk
|
1 Feb 2026 10:35 AM IST

കേന്ദ്ര ബജറ്റിൽ എയിംസ് അടക്കമുള്ള കേരളത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട്: മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗൃഹ സന്ദർശനത്തിലൂടെ ജനങ്ങളുടെ വിമർശനങ്ങൾ കേട്ട് തിരുത്തി മുന്നോട്ട് പോകും. കേന്ദ്ര ബജറ്റിൽ എയിംസ് അടക്കമുള്ള കേരളത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.

കേന്ദ്ര ബജറ്റിൽ എല്ലാതവണയും കേന്ദ്രസർക്കാർ അവഗണിക്കുകയാണ് പതിവ്. എയിംസ് വരണം, അതാണ് പ്രധാനം. കരിപ്പൂർ റൺവേ വികസനം യാഥാർഥ്യമാക്കണം. കെ-റെയിൽ അടഞ്ഞ അധ്യായമാണ്. മഞ്ഞക്കുറ്റി നാട്ടിയ സ്ഥലങ്ങൾ ക്രയവിക്രയം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും ഇടത് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.

ശശി തരൂർ നൽകിയ ഉറപ്പിന് എത്ര മാസത്തെ ഗ്യാരണ്ടി ഉണ്ടാകുമെന്ന് വി.ഡി സതീശനോട് ബിനോയ് വിശ്വം ചോദിച്ചു. മോദിയെ പുകഴ്ത്തുന്നത് പതിവാക്കിയ ആളാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു.

Similar Posts