< Back
Kerala

Kerala
ആറ്റിങ്ങലില്‍ വോട്ടിനായി പണം നല്‍കിയെന്ന എല്‍ഡിഎഫ് ആരോപണം വസ്തുതാവിരുദ്ധം; ബിജു രമേശ്
|20 April 2024 4:37 PM IST
നാളെ മൂതല്‍ അടൂര്‍ പ്രകാശിനു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങുമെന്നും ബിജു രമേശ് പറഞ്ഞു
തിരുവന്തപുരം: ആറ്റിങ്ങലില്‍ വോട്ടിനായി പണം നല്‍കിയെന്ന എല്‍ഡിഎഫ് ആരോപണം വസ്തുതാവിരുദ്ധമെന്ന് മദ്യവ്യവസായി ബിജു രമേശ്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് അരുവിക്കരയില്‍ പോയത്.അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. ഇല്ലാത്തതും നടക്കാത്തതുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതുവരെ ആര്‍ക്കുവേണ്ടിയും വോട്ട് ചോദിച്ച് ഇറങ്ങിയിട്ടില്ല. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടായതുകൊണ്ട് നാളെ മൂതല്‍ അടൂര്‍ പ്രകാശിനു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.