< Back
Kerala
leader of the gang that smuggled MDMA to Kerala was arrested,latest malayalam news,കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍,നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍,മയക്കുമരുന്ന് വിതരണം,
Kerala

കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

Web Desk
|
28 July 2023 10:29 AM IST

നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ ബംഗളൂരുവില്‍ നിന്നാണ് ബേക്കൽ പൊലീസ് പിടികൂടിയത്

കാസര്‍കോട്: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ ബംഗളൂരുവില്‍ വെച്ചാണ് ബേക്കൽ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈജീരിയൻ സ്വദേശിനിയും ബെംഗ്ളൂറിൽ താമസക്കാരിയുമായ ബ്ലെസിങ് ജോയിയെ ഒന്നര മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാനിയായ നൈജീരിയൻ സ്വദേശി മോന്‍സസ് മോന്‍ഡെയിലേക്ക് പൊലീസ് എത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 22 ന് 153 ഗ്രാം എം.ഡി.എം.എയുമായി ചട്ടഞ്ചാലിലെ അബൂബക്കര്‍, ഭാര്യ ആമിന അസ്‌റ, കര്‍ണാടക സ്വദേശികളായ വാസിം, സൂരജ് എന്നിവരെയായിരുന്നു ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.


Similar Posts