< Back
Kerala

Kerala
സി.ഐ.സി വിഷയം: നേതാക്കൾ യോഗം ചേർന്നു; ചൊവ്വാഴ്ചക്ക് ശേഷം തീരുമാനം
|1 Jun 2023 5:33 PM IST
സാദിഖലി തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട്: സി.ഐ.സി വിഷയം ചർച്ച ചെയ്യാനായി മുസ്‌ലിം ലീഗ് - സമസ്ത നേതാക്കൾ കോഴിക്കോട്ട് യോഗം ചേർന്നു. സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി എന്നിവർ പങ്കെടുത്തു. സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടുത്ത ചൊവ്വാഴ്ചക്ക് ശേഷം തീരുമാനമുണ്ടാകമെന്നാണ് വിവരം.
സമസ്ത-സി.ഐ.സി തർക്കം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അടക്കം ബാധിക്കുകയും അത് സമസ്ത-ലീഗ് പ്രശ്‌നം എന്ന നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. യോഗത്തിൽ എന്താണ് തീരുമാനിച്ചത് എന്നത് സംബന്ധിച്ച് നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതേസമയം ചില ഫോർമുലകൾ ഉരുത്തിരിഞ്ഞതായാണ് ഇരുപക്ഷത്തെയും നേതാക്കൾ നൽകുന്ന സൂചന.