< Back
Kerala

Kerala
ആർ.എസ്.പിയിൽ നേതൃമാറ്റം; ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകും
|20 Feb 2023 2:33 PM IST
എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റം
തിരുവനന്തപുരം: ആർ.എസ്.പിയിൽ നേതൃമാറ്റം. ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകും.ആർ.എസ്.പി സംസ്ഥാന സമിതിയിലാണ് തീരുമാനം. എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റം.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ സംസ്ഥാന നേത്യയോഗത്തിലും സ്ഥാനമൊഴിയുന്ന സൂചന അസീസ് നൽകിയിരുന്നു. സംസ്ഥാന കമ്മിറ്റി അസീസിന്റെ രാജി ഐക്യകണ്ഠേന അംഗീകരിച്ചു. അസീസാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത് .
ആർ.എസ്.പി യിൽ സംഭവിച്ചിരിക്കുന്നത് തലമുറമാറ്റമാണെന്നും സ്വാതന്ത്ര്യത്തിന് മുൻപ് ജനിച്ചവരാണ് പാർട്ടിയെ ഇതുവരെ നയിച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇടത് മുന്നണിയുടെ ഭാഗമല്ലെങ്കിലും ഇടതു പാർട്ടിയാണെന്നും ഇടത് മുന്നണിയിൽ പോയി ഓച്ഛാനിച്ചു നിൽക്കാനില്ലെന്നും ഷിബു കൂട്ടിച്ചേർത്തു.