< Back
Kerala
cheera

ചീര

Kerala

പച്ചക്കറി വില റോക്കറ്റു പോലെ; അടുക്കള കീഴടക്കി ചീര

Web Desk
|
12 Aug 2023 6:46 AM IST

ആവശ്യക്കാരേറിയതിന്‍റെ സന്തോഷത്തിലാണ് ചീര കൃഷി ചെയ്യുന്ന കർഷകർ

കൊച്ചി: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ വിഭവങ്ങൾ ഒരുക്കാൻ മറ്റു മാർഗങ്ങൾ കൂടി തേടുകയാണ് പലരും. താരതമ്യേന വില കുറഞ്ഞ ചീരയുൾപ്പെടെയുള്ള വിഭവങ്ങളാണ് ഇപ്പോൾ തീൻമേശകൾ കീഴടക്കുന്നത്. ആവശ്യക്കാരേറിയതിന്‍റെ സന്തോഷത്തിലാണ് ചീര കൃഷി ചെയ്യുന്ന കർഷകർ.

സാധാരണക്കാരന് താങ്ങാനാവാത്ത വിധം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതിനിടയിലാണ് ബദൽ തേടിയുള്ള വീട്ടമ്മമാരുടെ നെട്ടോട്ടം. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയതോടെ ചീര ഉൾപ്പെടെയുള്ള ഇലക്കറികളാണ് വീട്ടമ്മമാർ ഇപ്പോൾ ആശ്രയിക്കുന്നത്.

പച്ചക്കറിക്കടകളിൽ മാത്രമല്ല റോഡരികിലും ചീരക്കച്ചവടം പൊടിപൊടിക്കുകയാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ചീരക്കുള്ള വിലക്കുറവാണ് വീട്ടമ്മമാരെ ഏറെ ആകർഷിക്കുന്നത്. ആവശ്യക്കാർ ഏറെ ആയതോടെ ഓണ വിപണിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ചീരകർഷകർ പറയുന്നു.

Similar Posts