< Back
Kerala
ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻമാർ- വെള്ളാപ്പള്ളി നടേശൻ
Kerala

'ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻമാർ'- വെള്ളാപ്പള്ളി നടേശൻ

Web Desk
|
17 Oct 2025 11:53 AM IST

'ലീഗിന്റെ ശ്രമം വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ '

ആലപ്പുഴ: ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻമാരാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് ശ്രമിക്കുന്നത് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്താനാണ്. മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണെന്ന കാര്യം ലീഗ് മറന്നു. മുസ്ലിം ലീഗ് ഇടതുമുന്നണിക്കൊപ്പം ചേർന്നാൽ ആരും അത്ഭുതപ്പെടാനില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി മുഖപത്രം യോഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം.

Similar Posts