< Back
Kerala

Kerala
'സി.പി.എം നേതാവിനെ വധിക്കാൻ ലീഗ് നേതാക്കളുടെ ഗൂഢാലോചന' അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം
|26 Jun 2021 9:02 AM IST
സി.പി.എം നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന യൂത്ത് ലീഗ് നേതാവിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം
കൊടുവളളിയിലെ സി.പി.എം നേതാവായ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് സി.പി.എം. യൂത്ത് ലീഗ് നേതാവായ മജീദ് കോഴിശ്ശേരിയാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പ്രദേശത്ത് കലാപം ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു വ്യക്തമായതായും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊടുവള്ളിയില്‍ പ്രകടനം നടത്തി.