< Back
Kerala

Kerala
ലീഗ് സമ്മർദം; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്
|7 Dec 2022 5:49 PM IST
ഗവർണറുടെ നിലപാടിനെതിരെ ഒരുമിച്ച് നിൽക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് സഭയിൽ നിലപാടെടുത്തു. ബില്ല് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഒപ്പിട്ടില്ലെങ്കിൽ സർക്കാർ കോടതിയെ സമീപിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണറുടെ നിലപാടിനെതിരെ ഒരുമിച്ച് നിൽക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഗവർണർ കേന്ദ്രസർക്കാർ അജണ്ട നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ് നേതൃത്വം യു.ഡി.എഫിനെ അറിയിക്കുകയായിരുന്നു.