
'സംഘിയാക്കി ബ്രാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ല'; കാലിക്കറ്റ് വിസിയെ പിന്തുണച്ച് ലീഗ് സെനറ്റ് അംഗങ്ങള്‍
|'വേടന്റെ ഗാനം സിലബസില്‍ ഉള്‍പ്പെടുത്തേണ്ടയെന്നുള്ളത് വൈസ് ചാന്‍സലറുടെ രാഷ്ട്രീയ താല്‍പര്യമാക്കി സിപിഎം ചിത്രീകരിക്കുന്നു'
കോഴിക്കോട്: കാലിക്കറ്റ് വി സിയെ പിന്തുണച്ച് ലീഗ് സെനറ്റ് അംഗങ്ങള്‍. വി സിയെ സംഘിയാക്കി ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ലീഗ് സെനറ്റേഴ്‌സ് ഫോറത്തിന്റെ പ്രസ്താവന. വേടന്റെ ഗാനം സിലബസില്‍ ഉള്‍പ്പെടുത്തേണ്ടെന്നുള്ളത് ഡോ. എം എം ബഷീറിന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
ഇത് വൈസ് ചാന്‍സലറുടെ രാഷ്ട്രീയ തത്പര്യമാക്കി സിപിഎം ചിത്രീകരിക്കുകയാണ്. വിഷയത്തെ സിപിഎം ജാതീയമായി ഉപയോഗിക്കുകയാണെന്നും ഇത് അപലപനീയമാണെന്നും ലീഗ് സെനറ്റംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
വേടന്റെ ഗാനം ആദ്യ ഘട്ടത്തില്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും പരാതി ഉയര്‍ന്ന സാഹര്യത്തില്‍ ഗവര്‍ണറാണ് വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയതെന്നും ലീഗ് സെനറ്റ് അംഗങ്ങള്‍ പറയുന്നു. സ്വഭാവിക നടപടി എന്ന നിലയിലാണ് വിദഗ്ദ സമിതിയെ രൂപികരിച്ചത്. വിസിക്കെതിരെയുള്ള പ്രചരണം ശരിയല്ലെന്നും സെനറ്റ് അംഗങ്ങള്‍ പറയുന്നു.