< Back
Kerala
കമ്യൂണിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം
Kerala

'കമ്യൂണിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം'; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം

Web Desk
|
19 Aug 2025 4:33 PM IST

സിലബസ് ഭേദഗതി ചെയ്യണമെന്ന് ലീഗ് സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ പറയുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം സിലബസിനെതിരെ വൈസ് ചാൻസിലർക്ക് പരാതി നൽകി സിൻഡിക്കേറ്റ് അംഗം. സിലബസിൽ കമ്യൂണിസ്റ്റ് - മാർക്‌സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരമെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് അംഗം റഷീദ് അഹമ്മദാണ് പരാതി നൽകിയത്.

കേരള ചരിത്രം പാഠഭാഗത്ത് ഇടത് സർക്കാരുകളുടെ കാലത്തെ നേട്ടങ്ങളെ പറ്റി മാത്രമാണ് പഠിപ്പിക്കുന്നതെന്നും റഫറൻസിനായി ഇടത് സർവീസ് സംഘടന നേതാക്കളുടെ പുസ്തകങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും ആരോപണമുണ്ട്. സിലബസ് ഭേദഗതി ചെയ്യണമെന്ന് ലീഗ് സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ പറയുന്നു.

Similar Posts