< Back
Kerala
സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കും; ഇ.ടി മുഹമ്മദ് ബഷീർ എംപി
Kerala

'സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കും'; ഇ.ടി മുഹമ്മദ് ബഷീർ എംപി

Web Desk
|
2 Nov 2023 5:05 PM IST

ഏകസിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി

കോഴിക്കോട്: സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും, ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ലോകത്തെ നടുക്കിയ യുദ്ധത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ടെന്നും ജനകീയമായ അഭിപ്രായരൂപികരണം നടക്കേണ്ടതും ശക്തമായ നിലപാട് എടുക്കേണ്ടതും ആവശ്യമാണ്. കോഴിക്കോട്ടേ ലീഗിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കക്ഷിരാഷ്ട്രീയ അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാവരും പ്രകീർത്തിച്ചിരുന്നു. അതുപോലെയുള്ള നീക്കങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts