< Back
Kerala
വ്യക്തിപരമായ അധിക്ഷേപം അനുവദിക്കില്ല; പി.കെ ബഷീര്‍ എം.എൽ.എയ്ക്ക് ലീഗിന്റെ താക്കീത്
Kerala

'വ്യക്തിപരമായ അധിക്ഷേപം അനുവദിക്കില്ല'; പി.കെ ബഷീര്‍ എം.എൽ.എയ്ക്ക് ലീഗിന്റെ താക്കീത്

Web Desk
|
24 Jun 2022 12:11 PM IST

കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിൻ്റെ പരിഹാസം

മലപ്പുറം: എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ പി.കെ ബഷീർ എം.എൽ.എയ്ക്ക് ലീഗിന്റെ താക്കീത്. വംശീയാധിക്ഷേപം ലീഗ് രീതിയല്ലെന്ന് സാദിഖലി തങ്ങൾ പി.കെ ബഷീറിനെ താക്കീത് ചെയ്തു. വ്യക്തിപരമായ അധിക്ഷേപം ലീഗ് രീതിയല്ലെന്നും തങ്ങൾ പറഞ്ഞു.

കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിൻ്റെ പരിഹാസം. എം.എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീർ പറഞ്ഞു. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പി.കെ ബഷീർ എം.എൽ.എയുടെ വിവാദ പരാമർശം.

Similar Posts