< Back
Kerala
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Web Desk
|
6 July 2022 5:33 PM IST

പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കാലവർഷം ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇൻറർവ്യൂ, എന്നിവക്ക് മാറ്റമില്ല.


Related Tags :
Similar Posts