< Back
Kerala
സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; പേര് പറഞ്ഞാൽ ഒരുലക്ഷം രൂപ തരാമെന്ന് പി. സന്തോഷ് കുമാർ എംപി
Kerala

സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; പേര് പറഞ്ഞാൽ ഒരുലക്ഷം രൂപ തരാമെന്ന് പി. സന്തോഷ് കുമാർ എംപി

Web Desk
|
5 Dec 2025 7:50 PM IST

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഇടത് എംപിമാർ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഇടത് എംപിമാർ. രാഹുലിനെ കോൺഗ്രസ് സംരക്ഷിച്ചുവെന്ന് പി. സന്തോഷ് കുമാർ പറഞ്ഞു.

സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്നാണ് ജയറാം രമേശിൻ്റെ മറുപടി. സിപിഐ നേതാവിന്റെ പേര് പറഞ്ഞാൽ ഒരു ലക്ഷംരൂപ തരാമെന്ന് സന്തോഷ്‌ കുമാർ തിരിച്ചടിച്ചു. രാഷ്ട്രീയ പാർട്ടികള്‍ മാർഗ രേഖ ഉണ്ടാക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പരോക്ഷമായി ഉന്നയിച്ചാണ് ജോൺ ബ്രിട്ടാസ് വിഷയം ഉന്നയിച്ചത്. കേരളത്തിൽ മൗനം പാലിക്കുന്ന ജെബി മേത്തർ രാജ്യസഭയിൽ വാചാലയാണെന്നായിരുന്നു ബ്രിട്ടാസിൻ്റെ പരിഹാസം.

സംസ്ഥാനത്ത് ജെബിയുടെ സഹപ്രവർത്തകർ മേഘാവ്യതമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിൽ നടക്കുന്ന കാര്യങ്ങളിൽ ജെബി സംസാരിക്കണം എന്നും ബ്രിട്ടാസ് പറഞ്ഞു. സെക്ഷ്വൽ ഹരാസ്മെൻറ് പ്രിവൻഷൻ ബിൽ ചൂണ്ടിക്കാട്ടിയാണ് പരാമർശംഇത്തരം ആളുകൾക്കെതിരെ നടപടി എടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Similar Posts