< Back
Kerala
കോവിഡ് വ്യാപനം; വാര്‍ത്ത  നിഷേധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ്
Kerala

കോവിഡ് വ്യാപനം; വാര്‍ത്ത നിഷേധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

Web Desk
|
27 Aug 2021 9:41 PM IST

സഭാ സമ്മേളനത്തിന് ശേഷം രണ്ട് പേരില്‍ മാത്രമാണ് കോവിഡ് ബാധ കണ്ടെത്തിയത്.

നൂറിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നിയമസഭാ സെക്രട്ടേറിയേറ്റ്. സംഘടനകൾ നൽകിയ വാർത്ത അടിസ്ഥാനരഹിതമാണ്. സഭാ സമ്മേളനത്തിന് ശേഷം രണ്ട് പേരില്‍ മാത്രമാണ് കോവിഡ് ബാധ കണ്ടെത്തിയത്. തെറ്റിദ്ധാരണ പരത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

കോവിഡ് സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ, നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിലാണ് നൂറിലേറെ ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടായതായി ചൂണ്ടിക്കാട്ടിയത്. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Similar Posts