< Back
Kerala
leopard Attack in Valparai

പ്രതീകാത്മക ചിത്രം

Kerala

വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം: അഞ്ച് വയസുകാരന് പരിക്ക്

Web Desk
|
9 April 2023 2:00 PM IST

ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരിക്ക്. തോട്ടം തൊഴിലാളി ആയ ജാർഖണ്ഡ് സ്വദേശിയുടെ മകനെയാണ് പുലി ആക്രമിച്ചത്. ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. ഇന്ന് രാവിലെ പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന് പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

More To Watch

Similar Posts