< Back
Kerala
മൂന്നാറിൽ തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു
Kerala

മൂന്നാറിൽ തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു

Web Desk
|
15 Sept 2022 5:39 PM IST

പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.

മൂന്നാർ: തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ഷീലയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ. ഡാം നിര്‍മാണത്തിനുള്ള കല്ല് ശേഖരിക്കുന്നതിനിടെ ഷീലയടക്കം നാലു പേര്‍ പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു.

പിന്തിരിഞ്ഞോടുന്നതിനിടെ ഏറ്റവും പിന്നിലായിരുന്ന ഷീലയെ ആക്രമിക്കുകയായിരുന്നു. ഷീലയുടെ മുടിക്കുത്തില്‍ പുലിക്ക് പിടുത്തം കിട്ടിയെങ്കിലും തൊഴിലാളികള്‍ ഒച്ച വച്ചതോടെ ഇത് ഓടിപ്പോവുകയായിരുന്നു. പുലിയുടെ നഖം കൊണ്ടാണ് ഷീലയ്ക്ക് പരിക്കേറ്റത്.

അതേസമയം, പ്രദേശത്ത് പുലിയുടെ ആക്രമണം പതിവായതിനെതിരെ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകർ രം​ഗത്തെത്തി. വനപാലകരുടെ വാഹനം തടഞ്ഞാണ് ഇവർ പ്രതിഷേധിച്ചത്.

Similar Posts