< Back
Kerala

Kerala
കുമളിയില്‍ ജനവാസ മേഖലയിൽ പുലിയിറങ്ങി
|6 Sept 2021 8:12 AM IST
പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു
ഇടുക്കി കുമളി വലിയകണ്ടത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് പുലി ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് പല തവണ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. രാവിലെ വനപാലകർ നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി.
വന്യമൃഗ ശല്യം തടയാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്ഥലത്ത് ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വനപാലകർ അറിയിച്ചു.