< Back
Kerala

Kerala
കൽപ്പറ്റയിലെ പുല്‍പ്പാറ എസ്റ്റേറ്റില്‍ വീണ്ടും പുലി ഇറങ്ങി
|18 Jan 2025 9:22 AM IST
എസ്റ്റേറ്റിൽ കാട് വെട്ടാത്തതാണ് വന്യമൃഗശല്യത്തിന് കാരണമെന്നു പ്രദേശവാസികൾ
കൽപ്പറ്റ: വയനാട് കൽപ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് പുല്‍പ്പാറയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം. എസ്റ്റേറ്റിൽ കാട് വെട്ടാത്തതാണ് വന്യമൃഗശല്യത്തിന് കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.
Updating...