< Back
Kerala

Kerala
വീണ്ടും പുലിഭീതി; വയനാട്ടില്‍ ജനവാസമേഖലയില്‍ മൂന്നിടത്ത് പുലിയിറങ്ങി
|24 Jan 2026 10:34 PM IST
കുന്നംപറ്റയില്‍ ഇന്നലെ പുലി വളര്‍ത്തുനായയെ കൊന്നിരുന്നു
വയനാട്: വയനാട് ജനവാസമേഖലയില്‍ മൂന്നിടത്ത് പുലിയിറങ്ങി. മേപ്പാടി കുന്നംപറ്റയിലും ചീരാലിലും പൊഴുതന അച്ചൂരിലുമാണ് പുലിയെത്തിയത്. കുന്നംപറ്റയില്‍ ഇന്നലെ പുലി വളര്‍ത്തുനായയെ കൊന്നിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
ഇന്നലെ കുന്നംപറ്റ എട്ടാം നമ്പറില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. പിന്നാലെ ഇന്ന് രാത്രിയും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ബത്തേരി ചീരാലിലും നീണ്ട ഇടവേളക്ക് പുലിയെ കണ്ടതോടെ വനംവകുപ്പ് കര്‍ശന പരിശോധന നടത്തിവരികയാണ്.