< Back
Kerala
അധികം സംസാരിക്കാത്ത പ്രകൃതം, സുഹൃത്തുക്കള്‍ കുറവ്; രഖിലിനെക്കുറിച്ച് ബന്ധുക്കള്‍
Kerala

അധികം സംസാരിക്കാത്ത പ്രകൃതം, സുഹൃത്തുക്കള്‍ കുറവ്; രഖിലിനെക്കുറിച്ച് ബന്ധുക്കള്‍

Web Desk
|
31 July 2021 10:44 AM IST

മാനസയുമായി രഖിലിന് ബന്ധമുള്ളതായി അറിയില്ലെന്ന് രഖിലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു

കോതമംഗലം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂരിലുള്ള രഖിലിന്‍റെ വീട്ടിലെത്തി. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്.

മാനസയുമായി രഖിലിന് ബന്ധമുള്ളതായി അറിയില്ലെന്ന് രഖിലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. രഖിലിനെ അധികം വീട്ടില്‍ കാണാറില്ല. അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രഖിലിന്‍റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.

മാനസയുടെയും രഖിലിന്‍റെയും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കോതമംഗലം സി.ഐയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്. രഖിലിന്‍റെ ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Similar Posts