< Back
Kerala
മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ: ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala

'മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ': ജിഫ്രി മുത്തുക്കോയ തങ്ങൾ

Web Desk
|
28 Feb 2022 12:14 PM IST

മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ അറിയിച്ചിരുന്നു. വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts