< Back
Kerala

Kerala
'താലിബാന്‍ തകരട്ടെ'; മാനവ ഐകൃദാര്‍ഢ്യ റാലിയുമായി മുസ്‍ലിം യൂത്ത് ലീഗ്
23 Aug 2021 10:06 PM IST
ഇന്ന് വൈകുന്നേരം 4.30ന് കോട്ടക്കല്‍ ടൗണിലാണ് യൂത്ത് ലീഗ് റാലി നടന്നത്
ജനാധിപത്യത്തെ അട്ടിമറിക്കുന്ന താലിബാന്‍ നയങ്ങള്‍ തകര്‍ന്നടിയട്ടെ എന്ന മുദ്രാവാക്യത്തില്‍ യൂത്ത് ലീഗ് മലപ്പുറം കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി മാനവ ഐകൃദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കോട്ടക്കല്‍ ടൗണിലാണ് യൂത്ത് ലീഗ് റാലി നടന്നത്. റാലിക്ക് മുസ്‍ലിം യൂത്ത് ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.എം ഖലീല്‍, നാസര്‍ തയ്യില്‍, സി.കെ റസാഖ്, സമീര്‍ ഇരണിയന്‍, സി.പി നൗഷാദ്, കെ.വി സലാം, അമീര്‍ പരവക്കല്‍, മബ്റൂക് കറുത്തേടത്ത്, അഹമ്മദ് മേലേതില്‍, സഹീര്‍ കക്കിടി, സുബൈര്‍ കോട്ടൂര്‍, മുനവ്വര്‍ ആലിന്‍ചുവട്, റമീസ് മരവട്ടം നേതൃത്വം നല്‍കി.