< Back
Kerala
MV Govindan
Kerala

കത്ത് വിവാദം; ശുദ്ധ അസംബന്ധമെന്ന് എം.വി ഗോവിന്ദൻ

Web Desk
|
21 Aug 2025 5:02 PM IST

സർക്കാരിനെ തകർക്കാം എന്ന വിചാരം വേണ്ടെന്നും രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി വെക്കേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശുദ്ധ അസംബന്ധമാണെന്നും തനിക്കോ മകനോ യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

രാജേഷ് കൃഷ്ണ കേരളത്തിലെ പാർട്ടി അംഗമല്ലെന്നും യുകെയിലെ പാർട്ടി സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പരാതി വന്നു എന്ന ഒറ്റ കാരണത്താൽ നടപടിയെടുക്കുക എന്നല്ല രീതി. യുകെ ഘടകം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ രാജേഷ് കൃഷ്ണക്കെതിരെ ഒരുനിലപാടും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

2026 മെയ് വരെ നിരവധി ആരോപണങ്ങൾ ഇനിയും വരും. സർക്കാരിനെ തകർക്കാം എന്ന വിചാരം വേണ്ടെന്നും രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി വെക്കേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൂടാതെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെയും ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലിനായി ആരെ വേണമെങ്കിലും ജയിലിൽ അടക്കുകയും അയോഗ്യരാക്കുകയും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും അതിനുള്ള കേന്ദ്ര ഏജൻസികൾ നാട്ടിലുണ്ടെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

Similar Posts