< Back
Kerala
എൽഐസി  ഡെത്ത് ക്ലെയിം വഴി 26 ലക്ഷം  കുടുംബത്തിന് കൈമാറിയെന്ന വാര്‍ത്ത വ്യാജം;  കലാഭവൻ നവാസിന്‍റെ കുടുംബം
Kerala

'എൽഐസി 'ഡെത്ത് ക്ലെയിം' വഴി 26 ലക്ഷം കുടുംബത്തിന് കൈമാറിയെന്ന വാര്‍ത്ത വ്യാജം'; കലാഭവൻ നവാസിന്‍റെ കുടുംബം

Web Desk
|
1 Sept 2025 8:56 PM IST

ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്‍റുകൾ ശ്രമിക്കുന്നതെന്ന് സഹോദരൻ നിസാം ബക്കര്‍

കൊച്ചി: നടൻ കലാഭവൻ നവാസിന്‍റെ വേര്‍പാടിന് ശേഷം എൽഐസിയിൽ നിന്നും 'DEATH CLAIM' വഴി 26 ലക്ഷം കുടുംബത്തിന് കൈമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജ വാര്‍ത്തയിൽ ആരും വഞ്ചിതരാകരുതെന്നും നടന്‍റെ കുടുംബം. ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്‍റുകൾ ശ്രമിക്കുന്നതെന്ന് സഹോദരൻ നിസാം ബക്കര്‍ ഫേസ്ബുക്കിൽ കുറിച്ചു.

മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

നിസാം ബക്കര്‍ പങ്കുവച്ച കുറിപ്പ്

സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേർപാടിന് ശേഷം എൽഐസിയുടെ പേരിൽ, പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്. എൽഐസിയിൽ നിന്നും " DEATH CLAIM വഴി 26 ലക്ഷം" കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാർത്ത. ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്‍റുകൾ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങൾ, കുടുംബാംഗങ്ങൽ വളരെ ദുഃഖിതരാണ്. ആരും തന്നെ വഞ്ചിതരാകരുത്.

Similar Posts