< Back
Kerala
കോഴിക്കോട്ട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
Kerala

കോഴിക്കോട്ട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Web Desk
|
6 Feb 2025 7:05 PM IST

  • നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്തതിലാണ് നടപടി

കോഴിക്കോട്: കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്തതിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. ഇന്നലെയും ഇന്നും നടത്തിയ പരിശോധനയിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നു. സ്പീഡ് ​ഗവർണർ ഘടിപ്പിക്കാതിരിക്കുക, ടയറുകളുടെ തെയ്മാനം തുടങ്ങി വിവിധ കാര്യങ്ങൾ ഈ ബസുകൾ പാലിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.



Similar Posts