< Back
Kerala

Kerala
ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി
|20 Jun 2023 2:45 PM IST
ജസ്റ്റിസ് രാജാ വിജയരാഘവനാണ് പിൻമാറിയത്. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് പിൻമാറിയത്. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം.ശിവങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ വീടു നിർമ്മിച്ചു നൽകാൻ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽ നിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പെടെയുള്ള പ്രതികൾ കമ്മിഷനായി കൈപ്പറ്റിയെന്നും ഇതിൽ ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. വിദേശ നാണ്യ വിനിമയച്ചട്ട ലംഘനം ആരോപിച്ചാണ് ഇ.ഡി കേസെടുത്തത്.