< Back
Kerala

Kerala
ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
|2 March 2023 6:19 AM IST
കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കർ
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക. ചൊവ്വാഴ്ച വാദം പൂർത്തിയാക്കിയാണ് ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയിരുന്നത്.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. എന്നാൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തിരുന്നു.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നുമാണ് ഇ ഡി കോടതി അറിയിച്ചത്.

