< Back
Kerala

Kerala
കൊച്ചി ബി.പി.സി.എല്ലിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ഏഴ് ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി
|9 May 2024 1:14 PM IST
കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിനെതിരെയാണ് സമരം
കൊച്ചി: അമ്പലമുകൾ ബി.പി.സി.എല്ലിലെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്‍റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിനെതിരെയാണ് സമരം.
ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ഓളം ലോഡ് സർവീസുകൾ പൂർണമായും മുടങ്ങി. ഇന്നലെയാണ് കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കൂലി തർക്കമുണ്ടായത്. ഇതിനിടെ ഡ്രൈവർ ശ്രീകുമാറിന് മർദ്ദനമേറ്റു. ഗുരുതര പരിക്കുകളുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. ഇതിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം ഡ്രൈവര്‍മാര്‍ രാവിലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്.
ഇതോടെ കേരളത്തിലെ ഏഴു ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം പൂർണ്ണമായും നിലച്ചു. ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും ഡ്രൈവർമാരുടെ സംയുക്തസംഘടന തീരുമാനിച്ചിട്ടുണ്ട്.