< Back
Kerala

Kerala
കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
|30 Oct 2023 10:09 AM IST
തലശേരിയിൽ കണ്ടക്ടറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത് വേണ്ടത്ര അന്വേഷണം നടത്താതെ എന്ന് ആരോപിച്ചാണ് പണിമുടക്ക്.
കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ബസ് പണിമുടക്ക്. തലശേരി - തൊട്ടിൽപാലം, കോഴിക്കേട് - തലശേരി, കോഴിക്കേട് - കണ്ണൂർ , കോഴിക്കോട് - വടകര റൂട്ടുകളിലാണ് പണിമുടക്ക്. തലശേരിയിൽ കണ്ടക്ടറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത് വേണ്ടത്ര അന്വേഷണം നടത്താതെ എന്ന് ആരോപിച്ചാണ് പണിമുടക്ക്.
മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണ് പണിമുടക്ക്. തിങ്കളാഴ്ചയായതിനാല്‍ വിദ്യാര്‍ഥികളെയടക്കം മിന്നല്‍ പണിമുടക്ക് കാര്യമായി ബാധിച്ചു.
Watch Video Report