< Back
Kerala
വലിയതുറയിൽ മദ്യപസംഘത്തിന്റെ ആക്രമണം; കടയും വീടും തകർത്തു; സ്ത്രീകളടക്കം നാല് പേർക്ക് പരിക്ക്
Kerala

വലിയതുറയിൽ മദ്യപസംഘത്തിന്റെ ആക്രമണം; കടയും വീടും തകർത്തു; സ്ത്രീകളടക്കം നാല് പേർക്ക് പരിക്ക്

Web Desk
|
6 Sept 2022 11:23 PM IST

അയൽവാസിയും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്.

തിരുവനന്തപുരം: വലിയതുറയിൽ മദ്യപ സംഘത്തിന്റെ ആക്രമണം. വലിയതുറ സ്വദേശി സന്തോഷിന്റെ പച്ചക്കറിക്കടയും വീടും അടിച്ചു തകർത്തു. സാധനങ്ങളെല്ലാം വലിച്ചുവാരി റോഡിലെറിഞ്ഞു.

ആക്രമണത്തിൽ സന്തോഷിനും അമ്മയും ഭാര്യയുമടക്കം മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അയൽവാസിയും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്.സന്തോഷിന്റെ കടയോട് ചേർന്നാണ് വീട്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി. മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസും പറഞ്ഞു.

Similar Posts